#arrest | 17 വ​യ​സ്സു​കാ​രി പ്ര​സ​വി​ച്ച സം​ഭ​വം: യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ

#arrest | 17 വ​യ​സ്സു​കാ​രി പ്ര​സ​വി​ച്ച സം​ഭ​വം: യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ
Dec 8, 2024 10:36 PM | By VIPIN P V

അ​ടൂ​ർ: ( www.truevisionnews.com) 17 വ​യ​സ്സു​കാ​രി പ്ര​സ​വി​ച്ച സം​ഭ​വ​ത്തി​ൽ ഒ​പ്പം താ​മ​സി​ച്ച യു​വാ​വും പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യും അ​റ​സ്റ്റി​ൽ.

ഏ​നാ​ത്ത് ക​ട​മ്പ​നാ​ട് വ​ട​ക്ക് കാ​ട്ട​ത്താം​വി​ള പു​ളി​വി​ള​യി​ൽ ആ​ദി​ത്യ​ൻ (21), പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് എ​ന്നി​വ​രാ​ണ് ഏ​നാ​ത്ത് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​ണ്.

മൂ​ന്നും നാ​ലും പ്ര​തി​ക​ളാ​യ യു​വാ​വി​ന്റെ മാ​താ​പി​താ​ക്ക​ളു​മാ​യി ആ​ലോ​ചി​ച്ചാ​ണ്​ കു​ട്ടി​യു​ടെ അ​മ്മ ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ത്ത​ത്.

സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​റാ​യ പ്ര​തി, 17കാ​രി​യു​മാ​യി ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു.

ശാ​സ്താം​കോ​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലും ആ​ദി​ത്യ​ൻ പ്ര​തി​യാ​ണ്.

17കാ​രി ഗ​ർ​ഭി​ണി​യാ​യ​തോ​ടെ അ​ഞ്ചാം​മാ​സം ആ​ദി​ത്യ​ന്‍റെ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ചെ​യ്യു​ന്ന വ​യ​നാ​ട്ടി​ലെ​ത്തി കൈ​നാ​ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ്​ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

പ്ര​സ​വ​ത്തി​നു​ശേ​ഷം നാ​ലു​മാ​സം ക​ഴി​ഞ്ഞ് കു​ഞ്ഞു​മാ​യി ഇ​വി​ടെ വ​ന്ന് യു​വാ​വി​നൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദി​ത്യ​നു​മാ​യി ഇ​പ്പോ​ൾ പി​ണ​ക്ക​ത്തി​ലാ​യ പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ ചൈ​ൽ​ഡ് ലൈ​നി​ൽ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

ഏ​നാ​ത്ത് പൊ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ബ​ലാ​ത്സം​ഗ​ത്തി​നും പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും ബാ​ല​നീ​തി നി​യ​മ​മ​നു​സ​രി​ച്ചും ബാ​ല​വി​വാ​ഹ നി​രോ​ധ​ന നി​യ​മം വ​കു​പ്പ്-9 പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ആ​ദി​ത്യ​നെ ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്​ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്തു.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി കോ​ട​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

#year #old #woman #birth #Youth #girl #mother #arrested

Next TV

Related Stories
#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം,  ഭാര്യാ പിതാവും മകനും അറസ്റ്റിലായി

Dec 27, 2024 06:20 AM

#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം, ഭാര്യാ പിതാവും മകനും അറസ്റ്റിലായി

പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം...

Read More >>
#arrest |  ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

Dec 27, 2024 05:57 AM

#arrest | ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

നവംബർ 11ന് ആത്മഹത്യ ചെയ്ത തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബുവിന്‍റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്...

Read More >>
#accident |  വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക്  കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

Dec 26, 2024 11:00 PM

#accident | വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക് കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുത്തുങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ്...

Read More >>
Top Stories